കോഴിക്കോട് ചേവായൂരിൽ യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരാൾ മരിച്ചു. മായനാട് സ്വദേശി അമ്പല കണ്ടി സൂരജ് (20) ആണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി.
സഹോദരങ്ങളായ ചെലവൂർ പെരയോട്ടിൽ അജയ് മനോജ് (20), വിജയ് മനോജ് (19), ഇവരുടെ പിതാവ് മനോജ് കുമാർ (49) എന്നിവരാണ് പിടിയിലായത്. ഇവർ തമ്മിലുണ്ടായ വാക്കേറ്റമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.