കോഴിക്കോട്: കൊളത്തറ ചാലിയാറിൽ വള്ളം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി. കൊളത്തറ സ്വദേശി കിളിയനാട്ട് അബ്ദുൾ സലാമാണ് ഒഴുക്കിൽപ്പെട്ടത്.
സഹോദരൻ മുഹമ്മദ് നീന്തി രക്ഷപ്പെട്ടു. അബ്ദുൾ സലാമിനായി ചാലിയാറിൽ തിരച്ചിൽ തുടരുന്നു.
വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. അബ്ദുൾ സലാമിനായി മണിക്കൂറുകളായി തെരച്ചിൽ നടത്തുകയാണെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല.