വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍ നിന്ന് കിട്ടിയത് ചത്ത പല്ലിയെ. യാത്ര പൂര്‍ത്തിയാക്കാതെ ഇയാള്‍ കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി

എന്നാല്‍ ചത്ത പല്ലിയെ മറ്റ് യാത്രക്കാരെ കാണിക്കാന്‍ യുവാവ് തയ്യാറായില്ലെന്നും സഹയാത്രികര്‍ പറയുന്നു.

New Update
tvm bengluru vandebharath train

കോഴിക്കോട്: തിരുവനന്തപുരം -മംഗലാപുരം വന്ദേഭാരത് എക്‌സ്പ്രസിലെ ഭക്ഷണത്തില്‍ നിന്ന് ചത്ത പല്ലിയെ കണ്ടെത്തി. യാത്രക്കാരന്‍ ഭക്ഷണം കഴിക്കുന്നതിനിടെ കറിയിലാണ് പല്ലിയെ കണ്ടെത്തിയത്. 

Advertisment

സി5 കോച്ചില്‍ 75ാം സീറ്റില്‍ യാത്ര ചെയ്തയാള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. പല്ലിയെ ലഭിച്ചതിന് പിന്നാലെ ഇയാള്‍ കോച്ചില്‍ വച്ച് ബഹളം വച്ചതായും യാത്രക്കാര്‍ പറയുന്നു. 


എന്നാല്‍ ചത്ത പല്ലിയെ മറ്റ് യാത്രക്കാരെ കാണിക്കാന്‍ യുവാവ് തയ്യാറായില്ലെന്നും സഹയാത്രികര്‍ പറയുന്നു. എറണാകുളത്ത് നിന്ന് ലഭിച്ച ഭക്ഷണത്തില്‍ നിന്നാണ് പല്ലിയെ കണ്ടെത്തിയതെന്ന് സഹയാത്രികര്‍ പറഞ്ഞു.


യാത്ര പൂര്‍ത്തിയാക്കാതെ ഇയാള്‍ കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ യുവാവിനെ അധികൃതര്‍ തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതയത്. 

Advertisment