ആകെ 24 മണിക്കൂറല്ലേ ഉള്ളൂ, ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവര്‍ത്തിക്കേണ്ടത്.മന്ത്രി ശിവന്‍കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

ആരും സമരം ചെയ്തിട്ടും കാര്യമില്ല, ഇതൊന്നും അംഗീകരിക്കില്ല എന്നൊക്കെ പലർക്കും പറയാം

New Update
images(13)

കോഴിക്കോട്: സ്‌കൂൾ സമയമാറ്റ ആവശ്യത്തിൽ ഉറച്ച് സമസ്ത. സമുദായത്തിന്റെ കൂടി വോട്ടു നേടിയാണ് സർക്കാർ അധികാരത്തിലേറിയത്. സർക്കാരിന് വാശി പാടില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. 

Advertisment

വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. സമയം വേറെ കണ്ടെത്താമെന്നാണെങ്കിൽ എല്ലാവർക്കും വേറെ സമയം കണ്ടെത്താമല്ലോ. പിന്നെ നമ്മൾ സമയം കണ്ടെത്തണമെന്ന് പറഞ്ഞാൽ ആകെ 24 മണിക്കൂറല്ലേ ഉള്ളൂവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. 


ഇതിൽ വേറെ എങ്ങനെയാണ് സമയം കണ്ടെത്തുക. ഉറങ്ങുന്ന സമയത്താണോ പിന്നെ മദ്രസ പ്രവർത്തിക്കേണ്ടത്?- ജിഫ്രി തങ്ങൾ ചോദിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. മന്ത്രി അങ്ങനെയല്ല പറയേണ്ടത്. 


ആലോചിച്ച് ചെയ്യാം എന്നായിരുന്നു പറയേണ്ടിയിരുന്നത്. മറുപടികളൊക്കെ മാന്യമായി വേണം പറയാൻ, ആരു പറയുകയാണെങ്കിലും... മനസ്സിലായില്ലേ. ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

ആരും സമരം ചെയ്തിട്ടും കാര്യമില്ല, ഇതൊന്നും അംഗീകരിക്കില്ല എന്നൊക്കെ പലർക്കും പറയാം. അതു ശരിയല്ല. ഇത് വലിയ ഒരു സമൂഹത്തിന്റെ ആവശ്യമല്ലേ. സമുദായങ്ങളുടെ കാര്യങ്ങളൊക്കെ നോക്കാനല്ലേ ഇവിടെ മന്ത്രിസഭ, ഭരണം എന്നൊക്കെ പറയണതുള്ളത്. 

സമുദായങ്ങളല്ലേ ഇവിടെ വോട്ടു ചെയ്യുന്നത്. എല്ലാ സമുദായത്തിന്റെയും പ്രശ്‌നം പരിഹരിക്കണം. ഞങ്ങളുടെ പ്രശ്‌നങ്ങൾ ഞങ്ങളല്ലേ പറയുക. അതിൽ വേറെ സമുദായം ഉണ്ടോ ഇല്ലയോ എന്നുള്ളത് വിഷയമല്ല.'

Advertisment