സേവാഭാരതി ചടങ്ങിൽ പങ്കെടുത്ത സംഭവത്തെ ന്യായീകരിച്ച് വൈസ് ചാൻസിലർ. സേവാ ഭാരതി നിരോധിത സംഘടനയല്ല. ഒരു പാട് കാര്യങ്ങൾ ചെയ്യുന്ന സംഘടനയാണെന്ന് വിസി ഡോ.പി.രവീന്ദ്രൻ

സാമൂഹികപരമായ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനയാണ് സേവാഭാരതിയെന്നും പി. രവീന്ദ്രന്‍ പറഞ്ഞു. 

New Update
dr pv c raveendran

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ വിസി സേവാഭാരതി ചടങ്ങിൽ പങ്കെടുത്ത സംഭവത്തെ ന്യായീകരിച്ച് വിസി ഡോ.പി.രവീന്ദ്രൻ.

Advertisment

സാമൂഹികപരമായ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനയാണ് സേവാഭാരതിയെന്നും പി. രവീന്ദ്രന്‍ പറഞ്ഞു. 


പങ്കെടുക്കെണ്ടതില്ല എന്ന് തോന്നിയിട്ടില്ലെന്നും തനിക്ക് പിന്തുണ നൽകേണ്ടവർ ബാലിശമായ കാര്യങ്ങൾ കൊണ്ടുവന്ന് സർവകലാശാലാ പ്രവർത്തനങ്ങൾ അലങ്കോലപ്പെടുത്തുകയാണെന്നും വിസി കൂട്ടിച്ചേർത്തു.


താനും ഇന്‍ക്ലൂസീവ് ആകേണ്ട ആവശ്യകതയുണ്ട്. അതുകൊണ്ട് തന്നെ പലരും വിളിക്കുമ്പോഴും അവരുമായി സംവദിക്കാറുണ്ടെന്നും ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു.

ജൂണ്‍ 26ന് സേവാഭാരതിയുടെ മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ പി. രവീന്ദ്രന്‍ പങ്കെടുത്തിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിച്ച പി. രവീന്ദ്രന്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു.

Advertisment