വീണ്ടും ഷോക്കേറ്റ് മരണം. പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌ക മരിച്ചു

തൊട്ടടുത്ത വീട്ടിലെ പറമ്പില്‍ നിന്നും മരം കടപുഴകി വൈദ്യുതി ലൈനില്‍ വീഴുകയായിരുന്നു.

New Update
death1

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം.

Advertisment

പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ഫാത്തിമയാണ് മരിച്ചത്.

തൊട്ടടുത്ത വീട്ടിലെ പറമ്പില്‍ നിന്നും മരം കടപുഴകി വൈദ്യുതി ലൈനില്‍ വീഴുകയായിരുന്നു.

ശബ്ദം കേട്ട് പോയി നോക്കിയ ഫാത്തിമയ്ക്ക് ഷോക്ക് ഏല്‍ക്കുകയായിരുന്നു.

ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചുവെന്നാണ് വിവരം.

Advertisment