കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീടിനു തീപിടിച്ചു.
ഉള്ളിയേരി ഒള്ളൂരിൽ വടക്കേ കുന്നുമ്മൽ വാസുവിന്റെ വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്.
പൊട്ടിത്തെറിയെ തുടർന്ന് അടുക്കളയിലെ സാധനങ്ങൾക്കും വീടിനും കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല എന്നാണ് വിവരം.
ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വീടിന്റെ ജനൽ ചില്ലുകളും തകർന്നു.
തീപടർന്ന ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാ സേനയുടെ യൂണിറ്റെത്തിയാണ് തീയണച്ചത്.