New Update
/sathyam/media/media_files/AqEl3PFP9vvUhBtkPDX0.jpg)
കോഴിക്കോട്: മാഹി കനാലില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വടകര തോടന്നൂര്‍ സ്വദേശിനി താഴെമലയില്‍ ഓമന(65)യാണ് മരിച്ചത്.
Advertisment
തോടന്നൂര്‍ കവുന്തന്‍ നടപ്പാലത്തിനടുത്ത് ഇന്നലെ വൈകീട്ടോടെ കനാല്‍ നവീകരണത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മുഖം വ്യക്തമല്ലാതെ അഴുകിയ നിലയിലായിരുന്നു മൃതദേഹം.
തുടര്‍ന്ന് വടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
തലയില്‍ വെള്ള തോര്‍ത്ത് ചുറ്റിയിരുന്നു. ഇടത് കൈയ്യില്‍ കറുപ്പും കാവിയും ചരട് കെട്ടിയിരുന്നു. ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.