New Update
/sathyam/media/media_files/0g6n374TbIRjxGUy50MD.jpg)
കോഴിക്കോട്: ലഹരി മരുന്ന് പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പതിമംഗലം സ്വദേശിയായ പികെ ബുജൈർ ആണ് അറസ്റ്റിലായത്.
Advertisment
കുന്നമംഗലം പൊലീസിന് നേരെയാണ് യുവാവ് ആക്രമണം നടത്തിയത്. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പികെ ഫിറോസിൻ്റെ സഹോദരനാണ് ബുജൈർ.
ഇന്നലെയാണ് വാഹനപരിശോധനക്കിടെ ഇയാള്‍ പൊലീസിനെ ആക്രമിച്ചത്. ലഹരിമരുന്ന് ഇടപാട് നടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
ഇയാളുടെ കയ്യിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തിയില്ല. ഇടപാട് നടത്തുന്നുവെന്ന വിവരം മറ്റൊരു പ്രതിയിൽ നിന്നും ലഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us