കാലിക്കറ്റ് സർവകലാശാലയിൽ താൽക്കാലിക അധ്യാപക നിയമനം. സംവരണം അട്ടിമറിച്ചതായി പരാതി. അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ 2025-26 കാലയളവിലേക്ക് നടന്ന താൽക്കാലിക നിയമനങ്ങളിലാണ് വ്യാപക ക്രമക്കേട് നടന്നത്. 

New Update
images(1619)

 കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലേക്കുള്ള താൽക്കാലിക അധ്യാപക നിയമനത്തിൽ സംവരണം അട്ടിമറിച്ചതായി പരാതി.

Advertisment

വകുപ്പ് മേധാവിയുടെ നേതൃത്വത്തിലാണ് അട്ടിമറി നടന്നതെന്ന് ആരോപണം.അട്ടിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഉദ്യോഗാർഥികൾ പരാതി നൽകി.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ 2025-26 കാലയളവിലേക്ക് നടന്ന താൽക്കാലിക നിയമനങ്ങളിലാണ് വ്യാപക ക്രമക്കേട് നടന്നത്. 

എല്ലാ സംവരണ മാനദണ്ഡങ്ങളും അട്ടിമറിച്ചു കൊണ്ടാണ് പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിലേക്കുള്ള താൽക്കാലിക അധ്യാപകരുടെ നിയമനം നടന്നത്.

പോസ്റ്റ് ഡോക്ടറേറ്റ്, ഡോക്ടറേറ്റ് യോഗ്യത ഉള്ളവരെ തഴഞ്ഞ് പിജിയും നെറ്റും മാത്രമുള്ള വിദ്യാർഥികൾക്ക് ആദ്യ മൂന്ന് റാങ്ക് ലഭിച്ചതോടെയാണ് അട്ടിമറി നടന്നെന്ന കാര്യം ഉദ്യോഗാർഥികൾ അറിയുന്നത്. 

പിന്നാലെയാണ് സംവരണ മാനദണ്ഡങ്ങളും അട്ടിമറിച്ചതായി കണ്ടെത്തിയത്. ആദ്യ മൂന്നിൽ രണ്ടു റാങ്കുകളും ഒരേ സംവരണ വിഭാഗത്തിനാണ് നൽകിയിരിക്കുന്നത്.

കൂടാതെ എഴുത്തു പരീക്ഷക്ക് ശേഷം ഇൻ്റർവ്യൂ ഇല്ലാതെയാണ് നിയമനം നടത്തിയതെന്നും ആക്ഷേപമുണ്ട്.

അട്ടിമറി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഉദ്യോഗാർഥികൾ പരാതി നൽകിയിട്ടുണ്ട്.

Advertisment