കോഴിക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ കേളകം സ്വദേശിനിയാണ് യുവതി. മൂന്നുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്.

New Update
images(1644)

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്‌ന (24) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

കണ്ണൂര്‍ കേളകം സ്വദേശിനിയാണ് യുവതി. മൂന്നുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്.


ഇന്ന് വൈകുന്നേരത്തോടെയാണ് വീട്ടുകാര്‍, ജിസ്‌ന വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണുന്നത്. 


ബാലുശ്ശേരി പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Advertisment