New Update
/sathyam/media/media_files/2025/08/06/images1653-2025-08-06-01-58-42.jpg)
കോഴിക്കോട്: വടകര കോട്ടക്കലിൽ കടലിൽ ചെറുതോണി മറിഞ്ഞ് അപകടം. കോട്ടക്കൽ അഴിമുഖത്താണ് അപകടമുണ്ടായത്. പുറങ്കര സ്വദേശിയായ സുബൈറും മകൻ സുനീറുമാണ് അപകടത്തിൽപ്പെട്ടത്.
Advertisment
തിരികെ വരും വഴിയാണ് തോണി മറിഞ്ഞതെന്നാണ് വിവരം. അപകടത്തിന് പിന്നാലെ സുനീർ നീന്തി രക്ഷപ്പെട്ടു.
എന്നാൽ സുബൈറിനെ കാണാതായി. സുനീർ പറഞ്ഞാണ് നാട്ടുകാർ അപകട വിവരമറിഞ്ഞത്. പിന്നാലെ കടലിൽ നാട്ടുകാർ തിരച്ചിൽ നടത്തുകയാണ്. ഇതുവരെ സുബൈറിനെ കണ്ടെത്താനായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us