New Update
/sathyam/media/media_files/2025/07/12/biriyani-2025-07-12-17-31-10.jpg)
കോഴിക്കോട്: ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടൽ ഉടമയെ മർദ്ദിച്ചെന്ന് പരാതി.
Advertisment
കോഴിക്കോട് ചേളന്നൂരിലാണ് സംഭവം. ചേളന്നൂർ ദേവദാനി ഹോട്ടൽ ഉടമ രമേശിനാണ് മർദനമേറ്റത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ബിരിയാണി ആവശ്യപ്പെട്ടെത്തിയ ആളോട് രമേശന്‍ ബിരിയാണി ഇല്ലെന്ന് പറഞ്ഞു.
ഇതിൽ പ്രകോപിതനായ ഇയാൾ രമേശനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കാക്കൂർ പൊലിസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us