കോഴിക്കോട്: ബാലുശ്ശേരിയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. ബാലുശ്ശേരി തുരുത്യാട് കോളശേരി സജിന്‍ലാല്‍ , കോളശ്ശേരി ബിജീഷ് എന്നിവരാണ് മരിച്ചത്.
ഇവര്‍ കോക്കല്ലൂര്‍ ഭാഗത്തുനിന്നും ബാലുശ്ശേരി ഭാഗത്തേക്കും ലോറി കൊയിലാണ്ടി ഭാഗത്തേക്കും പോകുകയായിരുന്നു.
ഭക്ഷണം വാങ്ങുന്നതിനായി ഇരുവരും ബാലുശ്ശേരിയിലേക്ക് പോകുമ്പാഴായിരുന്നു അപകടം. സജിൻലാലും , ബിജീഷും പെയിന്റിങ്ങ് തൊഴിലാളികളാണ്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു .