കോഴിക്കോട്: യമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിൽ കാന്തപുരത്തിന്റെ മധ്യസ്ഥ ചർച്ചകൾ തള്ളി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ.
കാന്തപുരം അബൂബക്കർ മുസ്‍ലിയാരോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ചർച്ച ചെയ്തിട്ടില്ലെന്ന് സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ അറിയിച്ചു. മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറല്ലെന്നും അറിയിച്ചു.
ഇസ്‍ലാം സത്യത്തിന്റെ മതമാണെന്നും കളവ് പ്രചരിപ്പിക്കരുതെന്നും ഫത്താഹ് ആവശ്യപ്പെട്ടു. മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കില്ലെന്നും നീതി മാത്രമാണ് ആവശ്യമെന്നും ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു.
അതിനിടെ, നിമിഷപ്രിയയുടെ ശിക്ഷാ ഇളവിൽ പലരും ക്രെഡിറ്റ് സമ്പാദിക്കാൻ ശ്രമം നടത്തിയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
ഞങ്ങൾക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല. കടമ മാത്രമാണ് നിർവഹിച്ചത്. ഇളവിനായി ഉപയോഗപ്പെടുത്തിയത് മതത്തിന്റേയും രാജ്യത്തിന്റേയും സാധ്യതകളെന്നും കാന്തപുരം പറഞ്ഞിരുന്നു
നേരത്തെ തന്നെ മധ്യസ്ഥ ചർച്ചകൾക്ക് എതിരെയായിരുന്നു തലാലിൻ്റെ സഹോദരൻ. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപെട്ട് ബ്ദുൽ ഫത്താഹ് മഹ്ദി പ്രോസിക്യൂട്ടർക്ക് വീണ്ടും കത്ത് നൽകിയിരുന്നു.വധശിക്ഷ നടപ്പാക്കാനുള്ള തീയതി തീരുമാനിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.