കോഴിക്കോട് കോർപ്പറേഷനിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണം. ഉദ്യോഗസ്ഥർക്കെതിരെയും രാഷ്ട്രീയ നേതൃത്വത്തിനെതിരെയും ക്രിമിനൽ കുറ്റം ചുമത്തണമെന്ന് മുസ്‌ലിം ലീഗ്

സിപിഎം നേതൃത്വം ഗൂഢാലോചന നടത്തി വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ പറഞ്ഞു.

New Update
1420931-voters-list.webp

കോഴിക്കോട്:കോഴിക്കോട് കോർപ്പറേഷനിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ ഉദ്യോഗസ്ഥർക്കെതിരെയും രാഷ്ട്രീയ നേതൃത്വത്തിനെതിരെയും ക്രിമിനൽ കുറ്റം ചുമത്തണമെന്ന് മുസ്‌ലിം ലീഗ്. 

Advertisment

സിപിഎം നേതൃത്വം ഗൂഢാലോചന നടത്തി വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ പറഞ്ഞു.


പലർക്കും ഒന്നിലധികം വോട്ടുണ്ടെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോർപറേഷൻ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ടെന്നും എം.എ റസാഖ് മാസ്റ്റർ കൂട്ടിച്ചേർത്തു. 


മാറാട് വാർഡിലെ 49-ാം നമ്പർ കെട്ടിടത്തിൻ്റെ വിലാസത്തിലാണ് 327 വോട്ടർമാരെ ചേർത്തിരിക്കുന്നത്. 

ഇത് സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് പ്രവർത്തിക്കുന്ന വാണിജ്യ കെട്ടിടമാണെന്നും ഇതിൽ എങ്ങനെ ഇത്രയും പേരെ ഇതിൽ ഉൾപ്പെടുത്തിയെന്നും മുസ്‌ലിം ലീഗ് ജില്ലാ നേതാക്കൾ ചോദിച്ചു.

Advertisment