കൊയിലാണ്ടിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു.നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം

അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം

New Update
1001169666

കോഴിക്കോട്: കൊയിലാണ്ടി തോരായിക്കടവിൽ പുതുതായി നിർമിക്കുന്ന പാലത്തിന്റെ ബീം തകർന്നു വീണു.

Advertisment

കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമാണ് തകർന്നത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം.

നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. പുഴയുടെ മധ്യത്തിലാണ് സംഭവം. കോൺ​ക്രീറ്റ് ചെയ്യുന്നതിനിടയിൽ ബീം തകർന്നു വീഴുകയായിരുന്നു.

ടിഎംആർ കൺസ്ട്രക്ഷൻ ആണ് നിർമാണം കരാർ എടുത്തിരിക്കുന്നത്. ഒന്നര വർഷം മുമ്പാണ് നിർമാണം ആരംഭിച്ചത്

Advertisment