തോരായിക്കടവ് പാലം തകർച്ച. റിപ്പോർട്ട് കിട്ടിയശേഷം നടപടിയെന്ന് മന്ത്രി.സംഭവത്തിൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി

അതേ സമയം തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി.

New Update
riyas

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി ഉണ്ടാകും. 

Advertisment

മുൻവിധിയോടെ സമീപിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയ മന്ത്രി പാലം നിർമ്മാണം വൈകാൻ പാടില്ലെന്നും കൂട്ടിച്ചേർത്തു. 

അതേ സമയം തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. ഉദ്യോ​ഗസ്ഥരും ജനപ്രതിനിധികളും മേൽനോട്ടം നടത്തിയില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. 

നിർമാണ പ്രവർത്തിക്ക് വേ​ഗത ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ചാണ് പഞ്ചായത്തിന്റെ പ്രതികരണം. ജനപ്രതിനിധികളുടെ മേൽനോട്ടം ഉണ്ടായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

Advertisment