മുനമ്പം വഖഫ് ഭൂമി കേസ് വഖഫ് ട്രിബ്യൂണൽ ഇന്ന് പരിഗണിക്കും.ഭൂമി വഖഫായി രജിസ്റ്റർ ചെയ്തത് ചോദ്യം ചെയ്ത് മുനമ്പം നിവാസികൾ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ വാദം

മൂന്നുപേരാണ് പുതുതായി ട്രിബ്യൂണലിൽ ഹരജി നൽകിയത്

New Update
kerala waqf board

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസ് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ ഇന്ന് പരിഗണിക്കും.

Advertisment

ഭൂമി വഖഫായി രജിസ്റ്റർ ചെയ്തത് ചോദ്യം ചെയ്ത് മുനമ്പം നിവാസികൾ നൽകിയ ഹരജി ഫയലിൽ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ വാദം കേൾക്കൽ.

മൂന്നുപേരാണ് പുതുതായി ട്രിബ്യൂണലിൽ ഹരജി നൽകിയത്.

മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട പറവൂർ സബ് കോടതിയിലുള്ള രേഖകൾ വിളിച്ചു വരുത്താമെന്ന് കൊച്ചിയിൽ ചേർന്ന സിറ്റിങ്ങിൽ ഉത്തരവിട്ടിരുന്നു.

വഖഫ് ബോർഡ് ആണ് ഈ രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നത്.

മുനമ്പത്ത് ഭൂമി വഖഫായി പ്രഖ്യാപിച്ചതും പിന്നീട് ഇത് വഖഫായി രജിസ്റ്റർ ചെയ്തതും ചോദ്യം ചെയ്ത് ഫറൂഖ് കോളജ് മാനേജ്മെന്റ് ആണ് ട്രിബ്യൂണലിനെ സമീപിച്ചത്

Advertisment