കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ സ്കൂൾ വിട്ട് മടങ്ങിയ വിദ്യർത്ഥികളും

സാരമായി പരിക്കേറ്റ പത്ത് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

New Update
accident

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. കോഴിക്കോട് എളേറ്റിൽ വട്ടോളി പാലങ്ങാട് വെച്ച് ഇന്ന് വൈകിട്ടോടെയാണ് സ്വകാര്യ ബസ് മറിഞ്ഞത്. 

Advertisment

ബസിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ എട്ടു പേര്‍ വിദ്യാര്‍ത്ഥികളാണ്. സാരമായി പരിക്കേറ്റ പത്ത് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


പരിക്കേറ്റ മറ്റുള്ളവരെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.


ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പെട്രോള്‍ പമ്പിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. 

Advertisment