എത്രാമത്തെ തവണയാണ് ഇങ്ങനെ ആരോപണങ്ങള്‍ കേള്‍ക്കുന്നത്? ചര്‍ച്ച ചെയ്യാതിരിക്കാനാവുമോ?; യൂത്ത് കോണ്‍ഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ വനിതാ നേതാവിന്‍റെ ശബ്ദ സന്ദേശം

ഇതിനകത്ത് ഒത്തിരി പെമ്പിള്ളേര് ഉള്ള പ്രസ്ഥാനമാണ്. നിങ്ങള്‍ അങ്ങനെ സംസാരിക്ക്... എന്നും സ്‌നേഹ ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

New Update
1001187795

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം.

Advertisment

എത്രാമത്തെ തവണയാണ് ഇതുപോലെ ആരോപണങ്ങള്‍ കേള്‍ക്കുന്നതെന്നും, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി നില്‍ക്കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്‌നേഹ യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട വോയ്‌സ് ക്ലിപ്പില്‍ ആവശ്യപ്പെട്ടു.

ചര്‍ച്ച ചെയ്യാതിരിക്കുന്നത് എങ്ങനാ സുഹൃത്തെ?. ഇത് എത്രാമത്തെ വിഷയമാണ്.

ഓരോരുത്തരു വന്ന് ഓരോ കാര്യങ്ങള്‍ പറയുമ്പോള്‍ ഇതൊക്കെ കേട്ടുകൊണ്ടിരിക്കാന്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉള്ള കാര്യം പറയാം.

എന്നെക്കുറിച്ച് ഇങ്ങനെ മോശമായി പറഞ്ഞാല്‍ ഞാന്‍ പ്രതികരിക്കും. ഇതിനകത്ത് ഒത്തിരി പെമ്പിള്ളേര് ഉള്ള പ്രസ്ഥാനമാണ്. നിങ്ങള്‍ അങ്ങനെ സംസാരിക്ക്... എന്നും സ്‌നേഹ ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

ഇവര്‍ക്കൊക്കെ എതിരെ കൊണ്ടുപോയി കേസു കൊടുക്ക്.

എന്തിനാ പ്രസിഡന്റിന്റെയൊക്കെ പേരു വലിച്ചിഴയ്ക്കുന്നത്. ഇതിനു മുമ്പും യൂത്ത് കോണ്‍ഗ്രസിന്റെ കമ്മിറ്റികള്‍ ഉണ്ടായിരുന്നു.

ഇങ്ങനത്തെ വിഷയങ്ങള്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തെ ഒതുക്കാനാണെങ്കിലും വളര്‍ത്താനാണെങ്കിലും ഇങ്ങനെയുള്ള ആരോപണങ്ങള്‍ വരുമ്പോള്‍, ഇത് സാധാരണ മനുഷ്യരുള്ള കേരളമാണ്.

 നിങ്ങള്‍ അതു മനസ്സിലാക്ക്. ആരോപണങ്ങള്‍ എപ്പോഴും ചിരിച്ചു തള്ളാനാകില്ല. ഇതിനു മുമ്പ് ഞാനൊരു വോയ്‌സ് ഇട്ടിട്ടുണ്ടോയെന്നും സ്‌നേഹ ചോദിക്കുന്നു

Advertisment