പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തുറന്ന് പ്രവർത്തിക്കുന്നു. ഞായറാഴ്ച മുതല്‍ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് വീണ്ടും പ്രവര്‍ത്തനംമാരംഭിക്കും

ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോര്‍, ഒന്നാം നില, എംആര്‍ഐ, എന്നിവയാണ് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.

New Update
kozhikode medical college22

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ എംആര്‍ഐ റൂമില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് മെയ് മാസത്തിലാണ് അടച്ചിട്ടത്.

Advertisment

ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോര്‍, ഒന്നാം നില, എംആര്‍ഐ, എന്നിവയാണ് ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഓ​ഗസ്റ്റ് 27 മുതൽ രണ്ട്, മൂന്ന്, നാല് നിലകലിലുള്ള വാര്‍ഡുകളും ന്യൂറോ സര്‍ജറി തീവ്ര പരിചരണ വിഭാഗവും തുറന്ന് പ്രവര്‍ത്തിക്കും.


ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു. ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് എല്ലാവിധ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് വേണ്ടിയിട്ടുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. 


ഇതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ & റെസ്‌ക്യൂ വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, പൊതുമരാമത്ത് വിഭാഗം എന്നിവര്‍ ചേര്‍ന്ന സമിതി സുരക്ഷിതത്വം ഉറപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 

ഈ സാഹചര്യത്തിലാണ് സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. 

Advertisment