/sathyam/media/media_files/2025/08/24/images-1280-x-960-px267-2025-08-24-08-05-26.jpg)
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് മുതൽ പ്രവർത്തിക്കും.
അത്യാഹിതവിഭാഗത്തിലെ ഗ്രൗണ്ട് ഫ്‌ളോർ, ഒന്നാം നില എന്നിവ വൈകിട്ട് തുറക്കും. എംആർഐ, സിടി മറ്റ് സേവനങ്ങളും ഈ ബ്ലോക്കിൽ ലഭ്യമാകും .
രണ്ട്, മൂന്ന്, നാല് നിലകളിലുള്ള വാർഡുകളും ന്യൂറോ സർജറി തീവ്ര പരിചരണ വിഭാഗവും ബുധനാഴ്ച മുതൽ ആരംഭിക്കും.
സാങ്കേതിക സമിതി കെട്ടിടത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അവലോകനം ചെയ്ത ശേഷമാണ് പ്രവർത്തനം പുനരാരംഭിക്കാനുള്ള തീരുമാനമെടുത്തതെന്ന് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് അറിയിച്ചു.
കമ്മിറ്റിയിൽ ഉൾപ്പെട്ട പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉൾപ്പെടെയുള്ള ഏജൻസികൾ നിർദ്ദേശിച്ച അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം, അഗ്നി സുരക്ഷാ വിഭാഗം ആവശ്യമായ പരിശോധനകൾ നടത്തി കെട്ടിടത്തിന് കഴിഞ്ഞ ദിവസം എൻഒസി നൽകിയിരുന്നു.
സർജിക്കൽ സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിലെ എംആർഐ റൂമിൽ പുക ഉയർന്നതിനെ തുടർന്നാണ് മേയ് രണ്ട് മുതൽ ബ്ലോക്ക് അടച്ചിട്ടത്.