അപകടാവസ്ഥയിലായ കൂടത്തായി പാലത്തില്‍ വിദഗ്ധ സംഘം പരിശോധന നടത്തും

ഭാരവാഹനങ്ങള്‍ക്ക് ഇത് വഴി നിയന്ത്രണമുണ്ടെങ്കിലും ഇത് നടപ്പാകുന്നില്ല

New Update
images (1280 x 960 px)(298)

കോഴിക്കോട്: അപകടാവസ്ഥയിലായ കോഴിക്കോട് കൂടത്തായി പാലത്തില്‍ വിദഗ്ധ സംഘം പരിശോധന നടത്തും. കെഎച്ച്ആര്‍ഐ ഉദ്യോഗസ്ഥര്‍ ആണ് പരിശോധനക്ക് എത്തുക.

Advertisment

 കൊയിലാണ്ടി- താമരശ്ശേരി- എടവണ്ണ സംസ്ഥാന പാതയിലെ പ്രധാന പാലമാണ് കൂടത്തായി പാലം. പാലത്തിന്റെ ബീമിലും മുകളിലുമാണ് വിള്ളര്‍ രൂപപ്പെട്ടത്.

ഭാരവാഹനങ്ങള്‍ക്ക് ഇത് വഴി നിയന്ത്രണമുണ്ടെങ്കിലും ഇത് നടപ്പാകുന്നില്ല. 58 വര്‍ഷമുള്ളതാണ് പാലം. ഏത് സമയവും പാലം തകരുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍.

Advertisment