പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം. ബസിന്റെ പെര്‍മിറ്റ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്യാന്‍ ഉത്തരവിട്ട് കലക്ടര്‍

കഴിഞ്ഞ ജൂലൈ 19 ന് വൈകീട്ടാണ് മരുതോങ്കര സ്വദേശി അബ്ദുള്‍ ജവാദ് സ്വകാര്യ ബസിടിച്ച് മരിച്ചത്.

New Update
images (1280 x 960 px)(300)

 കോഴിക്കോട്: പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ത്ഥി മരിച്ചതില്‍ നടപടിയുമായി ജില്ലാ കലക്ടര്‍. ബസിന്റെ പെര്‍മിറ്റ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്യാന്‍ കലക്ടര്‍ ഉത്തരവിറക്കി.

Advertisment

റീജിണനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ ഉത്തരവിട്ടത്.

കഴിഞ്ഞ ജൂലൈ 19 ന് വൈകീട്ടാണ് മരുതോങ്കര സ്വദേശി അബ്ദുള്‍ ജവാദ് സ്വകാര്യ ബസിടിച്ച് മരിച്ചത്. സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

Advertisment