/sathyam/media/media_files/2025/08/27/photos10-2025-08-27-18-01-17.jpg)
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇടിഞ്ഞുവീണ മണ്ണും കല്ലും നീക്കംചെയ്യുന്ന പ്രവര്‍ത്തികള്‍ തുടരുകയാണ്. നിലവില്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങള്‍ വഴി ആണ് വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത്.
മണ്ണും കല്ലും ചുരത്തിലേക്ക് പതിച്ച് ചുരത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിട്ട് ഏകദേശം 22 മണിക്കൂര്‍ പിന്നിടുകയാണ്. വലിയ ഗതാഗതകുരുക്കാണ് ചുരത്തിന്റെ ഇരുഭാഗങ്ങളിലും അനുഭവപ്പെടുന്നത്.
ഉച്ചയോടെ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു ആദ്യം അറിയിച്ചത്.
ഇന്നലെ വൈകുന്നേരം 6.45 നാണ് കല്ലും മണ്ണും ചുരത്തിലേക്ക് പതിച്ചത്. മണ്ണ് ചുരത്തില്‍ നിന്ന് നീക്കം ചെയ്യുന്നുണ്ടെങ്കിലും കൂടുതല്‍ മണ്ണ് താഴേക്ക് പതിക്കുന്ന സാഹചര്യമുണ്ടാകുന്നത് വലിയ വെല്ലുവിളിയാണ്.
പൂര്‍ണമായും മണ്ണും കല്ലും നീക്കം ചെയ്തതിന് ശേഷമായിരിക്കും ഗതാഗതം പുനസ്ഥാപിക്കുക. ഇന്നലെ മുതല്‍ നിരവധി വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങി കിടക്കുകയാണ്.