കോഴിക്കോട് യുവാവിനെ കാർ ഉൾപ്പടെ തട്ടിക്കൊണ്ടുപോയി.പിന്നിൽ സുഹൃത്തും സംഘവും

നടക്കാവ് സെയിൽ ടാക്സ് ഓഫീസിനു സമീപമുള്ളജവഹർനഗർ കോളനിയിൽ പുലർച്ചെയാണ് സംഭവം

New Update
1001207242

കോഴിക്കോട്: നടക്കാവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി.

വയനാട് സ്വദേശി റഹീസിനെ സുഹൃത്തായ സിനാന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടു പോയത്.സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ.

Advertisment

നടക്കാവ് സെയിൽ ടാക്സ് ഓഫീസിനു സമീപമുള്ളജവഹർനഗർ കോളനിയിൽ പുലർച്ചെയാണ് സംഭവം.

സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.റഹീസിനെ തട്ടിക്കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Advertisment