New Update
/sathyam/media/media_files/fPjMwM3N8jEjG58icbga.jpg)
കോഴിക്കോട്: എ.എ റഹീം എംപിയുടെ വ്യാജ ഫോട്ടോ നിർമിച്ചതില്‍ പൊലീസ് കേസെടുത്തു. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആരോപണം ഉന്നയിച്ച നടി റിനി ജോർജിനൊപ്പം നിൽക്കുന്ന ചിത്രമാണ് വ്യാജമായി നിർമിച്ചത്.
Advertisment
പുതുപ്പാടി വെസ്റ്റ് കൈതപൊയിൽ സ്വദേശി അബ്ദുൽ നാസറിനെതിരെയാണ് കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തത്. ഡിവൈഎഫ്ഐ നൽകിയ പരാതിയിലാണ് കേസ്.