New Update
/sathyam/media/media_files/2025/08/30/c-k-janu-2025-08-30-22-01-22.jpg)
കോഴിക്കോട്: സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു. കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
Advertisment
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിൽ അവഗണന നേരിട്ടതാണ് മുന്നണി വിടാൻ കാരണമെന്നാണ് വിവരം.
പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്താനും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് തുടങ്ങാനും കീഴ്ഘടകങ്ങൾ നിർദേശം നൽകി.
മറ്റു മുന്നണികളുമായി സഹകരിക്കുമോ എന്നത് സംബന്ധിച്ച് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല. നിലവിൽ സ്വതന്ത്രമായി പ്രവർത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനാണ് തീരുമാനം.