മനുഷ്യ-വന്യജീവി സംഘർഷം. സംസ്ഥാനത്ത് നിയമനിർമ്മാണം ഉടനെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

കരട് ബിൽ മന്ത്രിസഭ അംഗീകരിച്ച ശേഷം സർക്കാറിന്റെ അധികാരങ്ങൾ ഉപയാഗിച്ച് ഈ മേഖലയിൽ ഇടപെടാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. 

New Update
photos(80)

കോഴിക്കോട് : മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിൻ്റെ നിയമനിർമ്മാണം ഉടനെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. 

Advertisment

സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന നിയമ നിർമ്മാണത്തിൻ്റെ കരട് ബിൽ തയ്യാറായതാണ്. കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമ പരിമിതിയിൽ നിന്ന് കൊണ്ടാണ് കേരളം പുതിയ നിയമ നിർമ്മാണം കൊണ്ടുവരുന്നത്. 

കരട് ബിൽ മന്ത്രിസഭ അംഗീകരിച്ച ശേഷം സർക്കാറിന്റെ അധികാരങ്ങൾ ഉപയാഗിച്ച് ഈ മേഖലയിൽ ഇടപെടാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. 

കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഉദ്ഘാടനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

Advertisment