/sathyam/media/media_files/2025/09/02/photos108-2025-09-02-17-21-51.jpg)
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സുഹൃത്തിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.
മരിച്ച ആയിഷ റഷയുടെ സുഹൃത്ത് ബഷീറുദ്ദീന്റെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.
സൈബര്‍ സെല്ലിന്റെയും ഫോറന്‍സിക് വിഭാഗത്തിന്റെയും സഹായത്തോടെ വിശദമായ പരിശോധന നടത്തും.
അത്തോളി തോരായി സ്വദേശിനി ആയിഷ റഷയെ ഇന്നലെ പുലര്‍ച്ചെയാണ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആയിഷ റഷയുടെ സുഹൃത്ത് ബഷീറുദ്ദീനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇയാളുടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തിയേക്കും. കണ്ണാടിക്കല്‍ സ്വദേശിയും ജിം ട്രെയിനറുമായ ബഷീറുദ്ദീനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പോലീസിന്റെ നീക്കം.
ബഷീറുദ്ദീന്റെ രണ്ട് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.
മെസ്സേജുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തിരിച്ചെടുക്കാനുള്ള നടപടികളും പൊലീസ് സ്വീകരിക്കും. തന്റെ മരണത്തിന് ഉത്തരവാദി ബഷീറുദ്ദീന്‍ ആണെന്ന റഷയുടെ സന്ദേശം പോലീസിന് ലഭിച്ചിരുന്നു. യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
മംഗലാപുരത്ത് ഫിസിയോതെറാപ്പി പഠിക്കുകയായിരുന്ന യുവതി മൂന്ന് ദിവസം മുന്‍പാണ് സുഹൃത്തിന്റെ വീട്ടിലെത്തിയത്. സംഭവം കൊലപാതകം ആണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ബഷീറുദ്ദീന്‍ ആയിഷ റഷയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും വെളിപ്പെടുത്തി, പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും.