New Update
/sathyam/media/media_files/2025/02/05/WXaexjWQ9oFNAEi2L4BT.jpg)
കോഴിക്കോട്: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി കാന്‍സര്‍ അതിജീവിതരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സംഗമം സംഘടിപ്പിക്കുന്നു.
Advertisment
മലബാര്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, മലബാര്‍ മേഖലയിലെ സ്വകാര്യ കാന്‍സര്‍ ചികിത്സാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും കാന്‍സര്‍ രോഗമുക്തി നേടിയവരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.
നാളെ വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ വച്ചാണ് കാന്‍സര്‍ അതിജീവിതരുടെ സംഗമം സംഘടിപ്പിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംഗമത്തില്‍ പങ്കെടുത്ത് ആശയവിനിമയം നടത്തും.