കാരന്തൂര്‍: കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഉറുദു മത്സര ഇനങ്ങളില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി മര്‍കസ് കശ്മീരി വിദ്യാര്‍ഥികള്‍. ജമ്മു കശ്മീരിലെ പൂഞ്ച്, ലോറന്‍ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഷര്‍ഫറാസ് അഹ്‌മദ്, മുഹമ്മദ് ഇഷ്ഫാഖ്, ഉമര്‍ ഷുഹൈബ്, ബിലാല്‍ അഹ്‌മദ്, മുഹമ്മദ് റെഹാന്‍, ഫൈസാന്‍ റെസ എന്നിവരാണ് കവിത രചന, പ്രഭാഷണം, കഥാ രചന, ഉപന്യാസ രചന എന്നീ ഉറുദു ഇനങ്ങളില്‍ മികച്ച വിജയം നേടിയത്.
കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു, എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ കശ്മീരി വിദ്യാര്‍ഥികള്‍ സ്ഥിര സാന്നിധ്യമാണ്. വിജയികളെ സ്‌കൂള്‍ മാനേജ്‌മെന്റ്, പി.ടി.എ, അധ്യാപകര്‍ അഭിനന്ദിച്ചു.