സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ എക്‌സൈസ് പരിശോധന. മയക്കുമരുന്നും കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്നും  കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍.

New Update
arreste

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ മയക്കുമരുന്നും  കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍.


Advertisment

കോഴിക്കോട് വളയനാട് 39.422 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് പേരെ എക്‌സൈസ്  അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി സ്വദേശി ജിത്തു.കെ.സുരേഷ് (30), വളയനാട് സ്വദേശി മഹേഷ് (33 ) എന്നിവരാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്.



കൊല്ലം മുണ്ടയ്ക്കലില്‍ 1.28 കിലോഗ്രാം കഞ്ചാവുമായി ഡിവൈന്‍ (29) എന്നയാളാണ് എക്‌സൈസിന്റെ പിടിയിലായത്. കൊല്ലം താലൂക്കിലൊട്ടാകെ കഞ്ചാവ് വിതരണം നടത്തുന്ന ലോബിയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ ഡിവൈന്‍.

Advertisment