കോഴിക്കോട് പെരുമണ്ണ ടൗണിലെ കടയില്‍ നിന്ന് എം.ഡി.എം.എ പിടികൂടി. യുവാവ് അറസ്റ്റില്‍. റെഡിമെയ്ഡ് ഷോപ്പ് കേന്ദ്രീകരിച്ചാണ് വില്‍പ്പന. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം

സവാദ് (29) എന്നയാളുടെ കടയില്‍ നിന്നാണ് രാസ ലഹരി പിടികൂടിയത്. പൊലീസ് സവാദിനെ കസ്റ്റഡിയിലെടുത്തു. 

New Update
arrest11

കോഴിക്കോട്: പെരുമണ്ണ ടൗണിലെ ജെന്റ്‌സ് റെഡിമെയ്ഡ് ഷോപ്പില്‍ നിന്ന് രാസലഹരിയായ എം.ഡി.എം.എ പിടികൂടി. സവാദ് (29) എന്നയാളുടെ കടയില്‍ നിന്നാണ് രാസ ലഹരി പിടികൂടിയത്. പൊലീസ് സവാദിനെ കസ്റ്റഡിയിലെടുത്തു. 


Advertisment

ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ രാസലഹരി എത്തിക്കുന്നതെന്നാണ് വിവരം. റെഡിമെയ്ഡ് ഷോപ്പ് കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന.


പിടികൂടിയ എം.ഡി.എം.എയുടെ തൂക്കം കണക്കാക്കി വരുന്നതേയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

Advertisment