ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/2025/01/30/9Qqx7pgSETXWEJkSKLLZ.jpg)
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. ചമല്‍ പൂവന്‍മല സ്വദേശി രാജേഷിനെ അറസ്റ്റു ചെയ്ത താമരശ്ശേരി പൊലീസ്.
Advertisment
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജനുവരി ഒന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ചമല്‍ അങ്ങാടിയില്‍ ചാരായം വിറ്റവരെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു അസഭ്യം പറഞ്ഞതും കയ്യേറ്റവും.
കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. ഇന്നലെ രാവിലെ താമരശ്ശേരി സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങുകയായിരുന്നു.