/sathyam/media/media_files/2025/06/01/DUZ8zUvyXoMWLm8snNMA.jpg)
കോഴിക്കോട്: ട്രെയിനുകളില്‍ കവര്‍ച്ച നടത്തുന്ന ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. ഹരിയാന സ്വദേശികളായ രാജേഷ്, ദില്‍ബാഗ്, മനോജ് കുമാര്‍, ജിതേന്ദ്ര് എന്നീ നാല് പേരാണ് കോഴിക്കോട് റെയില്‍വെ പോലീസിന്റെ പിടിയിലായത്.
ചെന്നൈ മംഗലാപുരം ട്രെയിനില്‍ നിന്നും അരക്കോടിയുടെ സ്വര്‍ണം കവര്‍ന്ന കേസിലാണ് നടപടി.
എസി കോച്ചുകളില്‍ സീറ്റ് റിസര്‍വ് ചെയ്താണ് സംഘം മോഷണം നടത്തിയിരുന്നതെന്ന് റെയില്‍വെ പൊലീസ് അറിയിച്ചു. ചെന്നൈ-മംഗലാപുരം ട്രെയിനില്‍ വെച്ച് 50 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതികളാണ് ഇവര്‍.
ട്രെയിനുകളില്‍ മോഷണം നടത്തുന്ന സാസി ഗ്യാങ് എന്നറിയപ്പെടുന്നവരാണ് ഈ സംഘമെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ 13ന് രാത്രിയായിരുന്നു കവര്‍ച്ച. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളുടെ സ്വര്‍ണമാണ് കവര്‍ന്നത്. രാജ്യത്ത് വിവിധയിടങ്ങളില്‍ ഇവര്‍ ഈ രീതിയില്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us