കോഴിക്കോട് ജില്ലയിലെ അനധികൃത ട്യൂഷന്‍ കേന്ദ്രങ്ങള്‍ പൂട്ടാന്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗം തീരുമാനിച്ചു

കോഴിക്കോട് ജില്ലയിലെ അനധികൃത ട്യൂഷന്‍ കേന്ദ്രങ്ങള്‍ പൂട്ടാന്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗം വാര്‍ഡ് തല ശിശുസംരക്ഷണ കമ്മിറ്റികള്‍ സജീവമാക്കാനും നിര്‍ദ്ദേശിച്ചു. 

New Update
Gy

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അനധികൃത ട്യൂഷന്‍ കേന്ദ്രങ്ങള്‍ പൂട്ടാന്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ ചൊവ്വാഴ്ച ചേര്‍ന്ന യോഗം വാര്‍ഡ് തല ശിശുസംരക്ഷണ കമ്മിറ്റികള്‍ സജീവമാക്കാനും നിര്‍ദ്ദേശിച്ചു. 

Advertisment

വാര്‍ഡുതല സമിതികള്‍ യോഗം ചേര്‍ന്നു കുട്ടികളുടെ വള്‍നറബിലിറ്റി മാപ്പിങ് നടത്തണം. ഇതിനുപുറമേ സ്‌കൂള്‍ ജാഗ്രത സമിതികള്‍ യോഗം വിളിച്ച് കുട്ടികള്‍ ഉള്‍പ്പെടുന്ന ലഹരി, അക്രമ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. കുട്ടികള്‍ നേരിടുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ 1098 എന്ന ചൈല്‍ഡ് ലൈന്‍ നമ്പര്‍ വഴി അധികൃതരെ അറിയിക്കാം. 


ഇതിനായി 1098 എന്ന ചൈല്‍ഡ്‌ലൈന്‍ നമ്പറും ഏതൊക്കെ വിഷയങ്ങളില്‍ ചൈല്‍ഡ്‌ലൈനില്‍ വിളിക്കാമെന്നും അറിയിച്ചുള്ള വലിയ ബോര്‍ഡ് ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ്, സ്വകാര്യ സ്‌കൂളുകളിലും അംഗീകൃത ട്യൂഷന്‍ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കണം.