കോഴിക്കോട് ഹോം സ്റ്റേയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

കോഴിക്കോട് ഹോം സ്റ്റേയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഇസ്മായില്‍ ആണ് പിടിയിലായത്. 

New Update

കോഴിക്കോട്: കോഴിക്കോട് ഹോം സ്റ്റേയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഇസ്മായില്‍ ആണ് പിടിയിലായത്. 


Advertisment

ഇയാളില്‍ നിന്ന് ഒന്നര ഗ്രാം എംഡിഎംഎ പിടികൂടി. എന്‍ജിഎ ക്വാട്ടേഴ്‌സിന് സമീപമുള്ള ടികെ ഹൗസില്‍ വാടയ്ക്ക് താമസിക്കുന്ന യുവാവ് ഹോം സ്റ്റേയുടെ മറവിലാണ് എംഡിഎം വില്‍പ്പന നടത്തിയിരുന്നത്.


ഡാന്‍സാഫും ചേവായൂര്‍ പൊലീസും സംയുക്തമായി ടികെ ഹൗസില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് കോഴിക്കോട് ചില്ലറ വില്‍പ്പന നടത്തുന്ന കണ്ണിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

Advertisment