New Update
/sathyam/media/media_files/2025/10/02/k-p-mohanan-2025-10-02-18-22-29.jpg)
കണ്ണൂര്‍: കുത്തുപറമ്പ് എം.എൽ.എ കെ.പി മോഹനനെതിരെ ഉണ്ടായ കയ്യേറ്റ ശ്രമത്തിൽ കേസെടുത്ത് പൊലീസ്.
Advertisment
കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്. ഇന്ന് രാവിലെയാണ് എം എൽ എ ക്കെതിരെ കയ്യേറ്റ ശ്രമം നടന്നത്.
അതിനിടെ, കെ പി മോഹനൻ എം എൽ എ യ്ക്ക് എതിരായ കയ്യേറ്റം പ്രതിഷേധാർഹമെന്ന് എൽഡിഎഫ് പറഞ്ഞു. ജനാധിപത്യത്തിന് നേരെയുള്ള കയ്യേറ്റമെന്ന് എൽഡിഎഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു.