കെപിസിസിക്ക് ജംബോ കമ്മിറ്റി തന്നെ; 22 ജനറൽ സെക്രട്ടറിമാർക്കു പുറമെ 77 സെക്രട്ടറിമാർ ! മുല്ലപ്പള്ളിയുടെ കാലത്തുള്ള മുഴുവൻ പേരും തുടരും; വിശദാംശങ്ങള്‍

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ എല്ലാ നേതാക്കളേയും ഉൾക്കൊള്ളിച്ചുകൊണ്ട് കൂടുതൽ പരാതികളില്ലാതെ മുന്നോട്ടുപോവുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ കെപിസിസിക്ക് 106 ഭാരവാഹികളാണ് ഉണ്ടാവുക

New Update
congress1

തിരുവനന്തപുരം: കെപിസിസിക്ക് ജംബോ കമ്മിറ്റി തുടരും. എഐസിസിയുടെ അനുവാദത്തോടെ 77 പേരെ സെക്രട്ടറിമാരായി നിയമിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ നിയമന ഉത്തരവ് പുറത്തിറക്കി. നിലവിലെ 22 ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുറമെയാണിത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോഴുള്ള മുഴുവന്‍ പേരെയും തുടരാന്‍ അനുവദിച്ചു. മുല്ലപ്പള്ളിയുടെ കാലത്തെ ഗ്രൂപ്പ് സമവാക്യങ്ങൾ അനുസരിച്ചുള്ള ആളുകളാണ് പട്ടികയിലുള്ളത്.

Advertisment

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ എല്ലാ നേതാക്കളേയും ഉൾക്കൊള്ളിച്ചുകൊണ്ട് കൂടുതൽ പരാതികളില്ലാതെ മുന്നോട്ടുപോവുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ കെപിസിസിക്ക് 106 ഭാരവാഹികളാണ് ഉണ്ടാവുക. ട്രഷറര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്. പുനഃസംഘടന തിരഞ്ഞെടുപ്പിനു ശേഷം മാത്രമേ ഉണ്ടാകൂവെന്നാണ് സൂചന.

77 സെക്രട്ടറിമാര്‍ ഇവര്‍:

kpcc sec.