കെ.പി.സി.സി നേതൃത്വം കോട്ടയത്ത്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ചര്‍ച്ച ചെയ്യും. ഡി.സി.സിയ്ക്കു പുതിയ അധ്യക്ഷന്റെ പേരും ചര്‍ച്ചയാകുമെന്നു സൂചന. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് അധ്യക്ഷനെ തീരുമാനിക്കുമോ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മുന്നൊരുക്കങ്ങളെ ക്കുറിച്ചുള്ള അന്തിമരൂപം ഇന്നുണ്ടാകും.

New Update
Untitled4canada

കോട്ടയം: ഡി.സി.സി. സ്പെഷല്‍ ജനറല്‍ ബോഡിയോഗം ഇന്നു 2.30നു ഡി.സി.സിയില്‍ ചേരും. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ്. കണ്‍വീനര്‍  അടൂര്‍ പ്രകാശ്, കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എം.പി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Advertisment

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മുന്നൊരുക്കങ്ങളെ ക്കുറിച്ചുള്ള അന്തിമരൂപം ഇന്നുണ്ടാകും.


കെ.പി.സി.സി. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഡി.സി.സി. നേതൃത്വത്തില്‍ അഴിച്ചു പണിയുണ്ടായേക്കുമെന്നാണ് സൂചന. ജില്ലയിലുള്‍പ്പെടെ നേതൃമാറ്റം പാര്‍ട്ടി സജീവമായി പരിഗണിച്ചിരുന്നുവെങ്കിലും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു വന്നതോടെ തത്കാലം മാറ്റിവയ്ക്കുകയായിരുന്നു.


ഉപതെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന ജയം നേടിയതോടെ പുനസംഘടനയെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കത്തെ ബാധിക്കാത്ത രീതിയില്‍ അതിവേഗം പുതിയ പ്രസിഡന്റിനെ ഉള്‍പ്പെടെ കണ്ടെത്താനാണു തീരുമാനം.

കെ.പി.സി.സി. പ്രസിഡന്റിനെ പ്രഖ്യാപിച്ചപ്പോള്‍ വൈസ് പ്രസിഡന്റുമാരുള്‍പ്പെടെയുള്ള ടീമിനെയാണു പ്രഖ്യാപിച്ചത്. സമാന രീതിയിലുള്ള പുനസംഘടനയാണോ ജില്ലയില്‍ എന്നതും സജീവ ചര്‍ച്ചയാണ്.


ജില്ലയിലെ പ്രത്യേക സാഹചര്യത്തില്‍ സാമുദായിക സമവാക്യങ്ങള്‍ കൂടി പരിഗണിച്ചാകും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനൊപ്പം ഘടക കക്ഷികളുമായി ഊഷ്മള ബന്ധം പുലര്‍ത്തുന്ന നേതാക്കളെയാണു പരിഗണിക്കുന്നതെന്നാണു സൂചന.


ഇതോടകം, ഒന്നിലേറെ പേര്‍ സ്ഥാനത്തിനായി രംഗത്തു വന്നിട്ടുമുണ്ട്. പരാതികളുണ്ടാകാതെ സമവായത്തിലൂടെ പുതിയ അധ്യക്ഷനെ കണ്ടെത്താനാണു നേതൃത്വത്തിന്റെ തീരുമാനം.

Advertisment