/sathyam/media/media_files/2025/10/31/kpcc-core-2025-10-31-16-16-09.png)
തിരുവനന്തപുരം: ദീപാദാസ് മുൻഷി കൺവീനറായി കെപിസിസിയിൽ പുതിയ കോർ കമ്മിറ്റി. 17 അംഗ സമിതിയിൽ എ.കെ ആൻ്റണിയും. തെരഞ്ഞെടുപ്പ് ഒരുക്കം, പ്രചാരണം, സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ കൂടിയാലോചനകൾ ഈ കമ്മിറ്റി നടത്തും.
സണ്ണി ജോസഫ്, വി.ഡി സതീശൻ, എ.കെ ആന്റണി, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.മുരളീധരൻ, വി.എം സുധീരൻ, എം.എം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരാണ് കോർ കമ്മിറ്റിയിലെ അംഗങ്ങൾ.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പ്രചാരണ പരിപാടികളെ ഏകോപിപ്പിക്കുകയെന്നതാണ് പ്രധാനമായും പുതിയ കോർ കമ്മിറ്റിയുടെ ലക്ഷ്യം. ഏറെ നാളുകൾക്ക് ശേഷം എകെ ആന്‍റണി കോൺഗ്രസിന്‍റെ സുപ്രധാനമായ കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയെന്ന പ്രത്യേകതയും പുതിയ പ്രഖ്യാപനത്തിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us