New Update
/sathyam/media/media_files/vOiN3S55HsLQWkIsEFhF.jpg)
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് രാഷ്ട്രീയ കേരളത്തിന്‍റെ അനുസ്മരണം. ഇന്ന് വൈകിട്ട് നാല് മണിക്ക് അയ്യങ്കാളി ഹാളിലാണ് ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങ് നടക്കുക. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനാണ് അധ്യക്ഷനാകുക.
Advertisment
കെ പി സി സിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ഈ അനുസ്മരണത്തിന് പങ്കെടുക്കുന്നു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, സിനിമ - സാംസ്കാരിക മേഖലയിലുള്ള പ്രശസ്തര്‍, മത മേലധ്യക്ഷന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ അനുസ്മരണ പരിപാടിയാണ് കെ പി സി സി ഒരുക്കിയിരിക്കുന്നത്.