സഹകരണ 'തിരുത്തല്‍വാദം'. പാര്‍ട്ടിനിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍ തട്ടിപ്പുകാരെ വെച്ചു പൊറുപ്പിക്കില്ല. തിരുത്തല്‍ നടപടിക്ക് കോണ്‍ഗ്രസ്. സഹകരണ മേഖലയിലുള്ള സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് കെ.പി.സി.സി

സഹകരണ രംഗത്ത് തട്ടിപ്പും അഴിമതിയും വ്യാപകമായതിനാല്‍ ഇത്തരക്കാരെ കണ്ടെത്താന്‍ പരിശോധന നടത്താന്‍ പാര്‍ട്ടിയില്‍ തീരുമാനം. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
KPCC MEETING_1

തിരുവനന്തപുരം: പാര്‍ട്ടി പാര്‍ട്ടിനിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍ തട്ടിപ്പുകാരെ ഒിവാക്കാന്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തീരുമാനം. സഹകരണ രംഗത്ത് തട്ടിപ്പും അഴിമതിയും വ്യാപകമായതിനാല്‍ ഇത്തരക്കാരെ കണ്ടെത്താന്‍ പരിശോധന നടത്താന്‍ പാര്‍ട്ടിയില്‍ തീരുമാനം. 


Advertisment


മാര്‍ച്ച് 31നകം പരിശോധന നടത്തി ക്രക്കേട് നടത്തിയവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി നടപടി സ്വീകരിക്കും. പാര്‍ട്ടി ഭാരാവാഹിത്വത്തില്‍ നിന്നുള്‍പ്പെടെ മാറ്റിനിര്‍ത്തും.  ഇതിനായി സഹകരണ മേഖലയിലുള്ള സംഘടനാപ്രതിനിധികളുടെ യോഗം കെ.പി.സി.സി. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി എം. ലിജു വിളിച്ച് ചേര്‍ത്തിരുന്നു. 


സഹകരണ സ്ഥാപനങ്ങളില്‍ ്രപവര്‍ത്തിക്കുന്നവര്‍ക്ക് മേല്‍ സി.പി.എമ്മിനുള്ള രാഷ്ട്രീയ നിയന്ത്രണം കോണ്‍്രഗസിനില്ല. മുതിര്‍ന്ന നേതാക്കളടക്കം പ്രവര്‍ത്തിക്കുന്ന രംഗത്ത് തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ പാര്‍ട്ടിക്ക് രാഷ്ട്രീയമായ തിരിച്ചടി ഏല്‍ക്കേണ്ട അവസ്ഥയാണ് സംജാതമാവുന്നത്. 


ഇതിന് തടയിടാന്‍ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ജനാധിപത്യ വേദിയെ സുശക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലും സംഘടനയുടെ കമ്മിറ്റി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനും ധാരണയായി.


 സഹകരണ ജനാധിപത്യ വേദിയുടെ താലൂക്ക് തല കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കും. എല്ലാ മേഖലയിലെയും പാര്‍ട്ടി നിയന്ത്രണ സ്ഥാപനങ്ങളെക്കുറിച്ചുള്ള പരിശോധയും ഇതിനൊപ്പം നടത്തണം. 


പാര്‍ട്ടി നിയന്ത്രണത്തിലുള്ള ഏതെങ്കിലും സ്ഥാപനത്തിന്റെ മറവില്‍ ആരെങ്കിലും തട്ടിപ്പിന് മുതിരുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ തിരുത്തല്‍ നടപടി സ്വീകരിക്കാനും, ഗുരുതരമായ പിഴവാണെങ്കില്‍ പരസ്യമായി തള്ളിപ്പറയുന്ന രീതിയില്‍ ഇടപെടാനുമാണ് കെ.പി.സി.സി നലകിയിരിക്കുന്ന നിര്‍ദ്ദേശം. 



താലൂക്ക്, ജില്ല, സംസ്ഥാന തലത്തില്‍ പ്രത്യേക സഹകരണ സമ്മേളനം വിളിച്ചു ചേര്‍ത്ത് സഹകരണമേഖലയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളെ ഒന്നിപ്പിക്കുന്ന രീതിയില്‍ സഹകരണ ജനാധിപത്യവേദിയുടെ പ്രവര്‍ത്തനം ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്.


കരുവന്നൂര്‍ ബാങ്കിന്റെ തകര്‍ച്ച സഹകരണ മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും മേഖലയുടെ വിശ്വാസ്യത ചോര്‍ന്ന് പോകുന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.


പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള പല സ്ഥാപനങ്ങളിലെയും തട്ടിപ്പ് വാര്‍ത്ത പുറത്ത് വരികയും കെ.പി.സി.സി ഭാരാവാഹിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന വയനാട് പുല്‍പ്പള്ളി ബാങ്കിലെ അഴിമതിയും കോണ്‍ഗ്രസിന് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കിയിരുന്നു. 


നിലവില്‍ വയനാട്ടിലെ ഡി.സി.സി ട്രഷറര്‍ എം.എന്‍ വിജയന്റെ ആത്മഹത്യ സംഭവം നടനന്നത് കൊണ്ടാണ് ഈ മേഖലയില്‍ ഗൗരവ പരിശോധനകള്‍ക്ക് തുടക്കമിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.


Advertisment