/sathyam/media/media_files/2025/04/23/Xil6UOLl1ISEd6BKCXsm.jpg)
കൊച്ചി: റീകോഡ് കേരള - വിഷൻ 2031 ഐ.ടി സെമിനാറിന്റെ ഭാഗമാകാൻ കെഫോൺ. ഐ.ടി മേഖലയുടെ വികസന രൂപരേഖ രൂപപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാന ഐ.ടി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഐ.ടി സെമിനാറിൽ കെഫോൺ ഭാഗമാകുന്നു . ഇതോടനുബന്ധിച്ച് "ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ബിൽഡിംഗ് എ കൊളാബൊറേറ്റീവ് ഡിജിറ്റൽ ഇക്കോസിസ്റ്റം ഫോർ കേരള" എന്ന വിഷയത്തിൽ കെഫോൺ പാനൽ ചർച്ച സംഘടിപ്പിക്കും.
കേരളത്തിലെ ഐ.ടി വ്യവസായത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിനും ഐ.ടി ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനും ഊന്നൽ നൽകുന്നതിനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ഐ.ടി മേഖലയിലെ പുത്തൻ സാധ്യതകൾ, ഡിജിറ്റൽ രംഗത്തെ പുരോഗതി, സ്റ്റാർട്ടപ്പ് ആക്സിലറേഷൻ തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടക്കും. കൂടാതെ മൾട്ടി നാഷണൽ കമ്പനികളുടെ പ്രതിനിധികൾ, കേരളത്തിന്റെ ഡിജിറ്റൽ ഇൻഫ്രാ സ്ട്രക്ച്ചർ പുരോഗതി യ്ക്കായി അടുത്ത 5 വർഷത്തിലേക്കുള്ള വിഷൻ പ്ലാൻ അവതരിപ്പിക്കുകയും ചെയ്യും.
കൊച്ചി കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന റീകോഡ് കേരള വിഷൻ 2031 – ഐ.ടി സെമിനാർ ഒക്ടോബർ 28 ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഐ.ടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവറാവു ചടങ്ങിന് സ്വാഗതവും, വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷതയും വഹിക്കും.
പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ റീകോഡ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://recodekerala.in/ ലൂടെ മുൻകൂർ രജിസ്റ്റർ ചെയ്യാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us