തിരുവനന്തപുരം: വയനാട് എം.പിയും എ.എ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയെ അധിക്ഷേപിക്കുന്ന കെ.ആർ മീരയുടെ നോവലിനെതിരെ പ്രതിഷേധമുയരുന്നു.
2023ൽ പുറത്തിറക്കിയ 'ആ മരത്തെയും മറന്നു ഞാൻ' എന്ന പുസ്തകത്തിലാണ് മീര വ്യക്തിപരമായി അധിക്ഷേപത്തിന് പ്രിയങ്കയെ വിധേയമാക്കിയിരിക്കുന്നത്. അവർക്ക് അവിഹിത ഗർഭമുണ്ടായെന്നും ഇറ്റലിക്കാരനുമായുള്ള ബന്ധത്തിൽ കുഞ്ഞ് ജനിച്ചിരുന്നുവെന്ന വളരെ നികൃഷ്ടമായ പരാമർശങ്ങളാണ് പുസ്തകത്തിലുള്ളത്
/sathyam/media/media_files/2025/02/05/Zwk1eL0IyufkKD9ASccS.jpg)
അതിലെ മാനസിക പ്രശ്‌നമുള്ള കഥാപാത്രമാണ് ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. എന്നാൽ ഇത് കരുതിക്കൂട്ടിയുള്ള അധിക്ഷേപമെന്ന തരത്തിലാണ് വിലയിരുത്തപ്പെടുന്നത്. ജീവിച്ചിരിക്കുന്ന ജന പ്രതിനിധിയായ ഒരു രാഷ്ട്രീയ നേതാവിനെ അധിക്ഷേപിക്കും വിധമാണ് വായനക്കാർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്.
പ്രിയങ്ക ഗാന്ധി എന്നത് ഒരു സാങ്കൽപ്പിക കഥാ പാത്രമല്ലെന്നും അവരെ നീചമായ തരത്തിൽ അവതരിപ്പിച്ചത് കരുതിക്കൂട്ടയാണെന്നും വിമർശനമുയർന്നിട്ടുണ്ട്. ഡിസി ബുക്‌സാണ് 2023ൽ പുസ്തകം പുറത്തിറക്കിയിട്ടുള്ളത്.
/sathyam/media/media_files/2025/02/05/D2LmRknSbFPLf1sIa8Sf.jpg)
ഇതുസംബന്ധിച്ച് വി.ടി ബല്‍റാം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ഗാന്ധിജിയെ തുടച്ച് നീക്കാൻ കോൺ്രഗസുകാർ 75 വർഷമായി ശ്രമിക്കുന്നുവെന്ന ഫേയ്‌സ്ബുക്ക് കുറിപ്പിട്ട് വിവാദങ്ങളിൽ അകപ്പെട്ട മീരയെ വിമർശിച്ച് നോവലിസ്റ്റ് ബെന്യാമിൻ രംഗത്ത് വന്നിരുന്നു
അദ്ദേഹത്തിന് മറുപടിയെന്ന നിലയിൽ ഒരു വാട്‌സാപ് ചാനലിന്റെ വീഡിയേയും അവർ പങ്ക് വെച്ചിട്ടുണ്ട്. മീരയുടെ നിലപാടിനെ വിമർശിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരെ ആരോപണമുന്നയിക്കുന്ന ചാനലിലന്റെ മറ്റൊരു വീഡിയോയും അവർ പങ്ക് വെച്ചിട്ടുണ്ട്.