കേരള സര്‍വ്വകലാശാല രജിസ്ട്രാറായി ഡോ. കെ എസ് അനില്‍കുമാറിന് തുടരാം; സിൻഡിക്കേറ്റ് തീരുമാനം ശരിവെച്ച് ഹൈക്കോടതി

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലെ ഭാരതാംബ വിവാദത്തെ തുടര്‍ന്നാണ് രജിസ്ട്രാറിനെ സസ്പെന്‍ഡ് ചെയ്തത്.

New Update
highcourt kerala

കൊച്ചി: ഡോ. കെ എസ് അനില്‍കുമാറിന് കേരള സര്‍വകലാശാല രജിസ്ട്രാറായി തുടരാം എന്ന് ഹൈക്കോടതി ഉത്തരവ്.

Advertisment

അനില്‍കുമാര്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിച്ചാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗിന്റെ സിംഗിള്‍ ബെഞ്ച് ഈ നടപടി സ്വീകരിച്ചത്. സസ്പെന്‍ഷന്‍ റദ്ദാക്കിയതില്‍ എതിര്‍പ്പുണ്ടെങ്കില്‍, വൈസ് ചാന്‍സലര്‍ ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.


രജിസ്ട്രാറിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റിന് അധികാരം ഉണ്ടെന്ന് സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, ഇത് നിയമപരമായ വിഷയമാണെന്നും കോടതി നിരീക്ഷിച്ചു.

രജിസ്ട്രാറിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്ന് താല്‍ക്കാലിക വൈസ് ചാന്‍സലര്‍ സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സിന്‍ഡിക്കേറ്റ് തീരുമാനം നിയമസാധുതയില്ലെന്നും, രജിസ്ട്രാറിന്റെ ചുമതല മിനി കാപ്പന് നല്‍കിയതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലെ ഭാരതാംബ വിവാദത്തെ തുടര്‍ന്നാണ് രജിസ്ട്രാറിനെ സസ്പെന്‍ഡ് ചെയ്തത്.


ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായക്ക് ദോഷം വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഈ നടപടി ചോദ്യം ചെയ്ത് അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Advertisment