കാസര്‍കോട് ബേക്കലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍ ഉണ്ടായിരുന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട് ബേക്കലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍ ഉണ്ടായിരുന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
carrr

കാഞ്ഞങ്ങാട്: കാസര്‍കോട് ബേക്കലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍ ഉണ്ടായിരുന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 

Advertisment

മാസ്തിഗുഡ സ്വദേശി ഷെരീഫിന്റെ റെനോ ക്വിഡ് കാറിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. 


കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും ബേക്കല്‍ ഭാഗത്തേക്ക് പോകവെയാണ് തീപിടുത്തം. വാഹനം ഓടിക്കൊണ്ടിരിക്കെ ബോണറ്റില്‍ നിന്നും ആദ്യം പുകയുയര്‍ന്നു. പിന്നാലെ തീ ആളിപടരുകയായിരുന്നു. റോഡിന്റെ മധ്യത്തില്‍ വെച്ചായിരുന്നു തീ പിടിച്ചത്. 


ഉടനെ തന്നെ വാഹനം നിര്‍ത്തി ഷെരീഫ് ചാടിയിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്‍െ കാരണം വ്യക്തമല്ല. പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.


 

Advertisment