New Update
/sathyam/media/media_files/2025/08/29/kseb-2025-08-29-22-16-07.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം പകർന്ന് ചരിത്രത്തിലാദ്യമായി ഇന്ധന സർചാർജ് തുക തിരിച്ചനൽകാൻ കെഎസ്ഇബി തീരുമാനിച്ചു.
Advertisment
അധിക തുക ഈടാക്കുന്നതിന് പകരം മാർച്ചിലെ ബില്ലിൽ ഇളവ് നൽകിക്കൊണ്ടാണ് ഈ തുക ലഭ്യമാക്കുക. പ്രതിമാസ ബില്ലിംഗുകാർക്ക് യൂണിറ്റിന് 2 പൈസ വീതവും ദ്വൈമാസ ബില്ലിംഗുകാർക്ക് യൂണിറ്റിന് 1 പൈസ വീതവും ഇളവ് ലഭിക്കും.
കഴിഞ്ഞ മാസങ്ങളിൽ സർചാർജ് നിരക്കിൽ വരുത്തിയ കുറവിനെത്തുടർന്നാണ് ഈ നടപടി. ഫെബ്രുവരിയിൽ പ്രതിമാസ ബില്ലിംഗുകാർക്ക് സർചാർജ് പൂർണ്ണമായും ഒഴിവാക്കിയിരുന്നു.
വൈദ്യുതി വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ ഇത്തരമൊരു ആനുകൂല്യം നൽകാൻ സാധിക്കുന്നത് വലിയ നേട്ടമാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us